കാജു ഫെനി വരുന്നു കേരളത്തിലേക്ക്

feni

ഗോവയിലെ ‘കാജു ഫെനി’ കേരളത്തില്‍ വരുന്നു. ഗോവയില്‍ മാത്രം ഉത്പാദിപ്പിക്കാന്‍ അനുമതിയുള്ള കാജു ഫെനി കേരളത്തില്‍ ഉടന്‍ ലഭ്യമാകും. കശുമാമ്പഴം ഉപയോഗിച്ച് ഫെനി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാറിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് പയ്യാവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ അപേക്ഷ സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.

നിലവില്‍ ഇന്ത്യയില്‍ ഗോവയില്‍ മാത്രമാണ് ഈ ഫെനി ഉത്പാദിപ്പിക്കുന്നത്. ‘കണ്‍ട്രി ഫെനി’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെട്ടത് കൊണ്ട് തന്നെ ഇത് ഗോവയ്ക്ക് പുറത്ത് വില്‍ക്കാനും സാധിക്കില്ല. 42.8% ശതമാനമാണ് ഫെനിയിലെ ആല്‍ക്കഹോളിന്റെ അളവ്.

ഭൂമിയ്ക്ക് അടിയിലേക്ക് കുഴിച്ചിട്ടിരിക്കുന്ന വലിയ മണ്‍ കുടങ്ങളിലാണ് ഇത് നിര്‍മ്മിക്കുന്നത്. യീസ്റ്റോ, മറ്റ് സമാന ഉത്പന്നങ്ങളോ ചേര്‍ക്കാതെ പ്രകൃതി ദത്തമായാണ് ഫെനി പുളിപ്പിക്കുന്നത്. ഗോവയിലെ കര്‍ഷകരുടെ വലിയ വരുമാന മാര്‍ഗ്ഗമാണിത്. കേരളത്തില്‍ ഇതിന് അനുമതി ലഭിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് ഒരു വലിയ വരുമാന സാധ്യതയാണ് മുന്നില്‍ തെളിയുന്നത്.
ഫെനി കഴിക്കണമെങ്കില്‍ ഗോവയില്‍ പോകണമെന്നതാണ് നിലവിലെ സാഹചര്യം. എന്നാല്‍ ഇനി വ്യാവസായിക തലത്തില്‍ കേരളത്തില്‍ ഫെനി നിര്‍മ്മിക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഒരു വന്‍ വരുമാന സാധ്യതയാവും തുറക്കുകയെന്നത് വ്യക്തം

kaaju feni, feni, kaaju, goa

NO COMMENTS

LEAVE A REPLY