മുസ്‌ലിം ലീഗ് വനിതാ നേതാവ് ബി ജെ പി വേദിയിൽ ; ബി ജെ പിയിൽ ഏറെ പ്രതീക്ഷയെന്ന് പ്രസ്താവനയും

khamarunneesa

ബിജെപിയുടെ പ്രവർത്തനഫണ്ട് ശേഖരണത്തിൽ സഹകരിച്ച് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയും സോഷ്യൽ വെൽഫയർ ബോർഡ് അധ്യക്ഷയുമായ ഡോ ഖമറുന്നീസ അൻവർ. ബിജെപിയുടെ പ്രവർത്തനത്തിനുള്ള ഫണ്ട് തന്റെ വീട്ടിൽവച്ചാണ് ഖമറുന്നീസ നേതാക്കൾക്ക് കൈമാറിയത്.

ബെജിപി കേരളത്തിലും പുറത്തും വളർന്നുവരുന്ന പാർട്ടിയാണ്. നാടിന്റെ വളർച്ചയ്ക്കായി ബിജെപി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. അതിനായി തന്നാൽ കഴിയുന്ന ചെറിയ ഫണ്ട് നൽകുന്നുവെന്നും ഖമറുന്നീസ മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപിയ്‌ക്കെതിരെ ലീഗ് സംസ്ഥാന നേതൃത്വം ശക്തമായ നിലപാടെടുക്കുന്നതിനിടെയാണ് ബിജെപിയെ പ്രകീർത്തിച്ച് ലീഗ് വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

1 COMMENT

LEAVE A REPLY