Advertisement

ഖമറുന്നീസ അൻവറിനെതിരെ നടപടിയില്ല

May 5, 2017
Google News 1 minute Read

ബിജെപിയുടെ പ്രവർത്തനഫണ്ട് ശേഖരണത്തിൽ സഹകരിച്ച് വനിതാ ലീഗ് സംസ്ഥാന അധ്യക്ഷയും സോഷ്യൽ വെൽഫയർ ബോർഡ് അധ്യക്ഷയുമായ ഡോ ഖമറുന്നീസ അൻവറിനെതിരെ നടപടിയില്ലെന്ന് മുസ്ലീം ലീഗ്. ഖമറുന്നീസ നൽകിയ മാപ്പ് അപേക്ഷ അംഗീകരിച്ചുവെന്നും നടപടിയില്ലെന്നും മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദ് അറിയിച്ചു.

Read Also : മുസ്‌ലിം ലീഗ് വനിതാ നേതാവ് ബി ജെ പി വേദിയിൽ ; ബി ജെ പിയിൽ ഏറെ പ്രതീക്ഷയെന്ന് പ്രസ്താവനയും

ബിജെപിയുടെ പ്രവർത്തനത്തിനുള്ള ഫണ്ട് തന്റെ വീട്ടിൽവച്ച് നേതാക്കൾക്ക് കൈമാറിയ ഖമറുന്നീസ ബിജംപിയെ പ്രകീർത്തിച്ച് സംസാരിച്ചിരുന്നു.

ബെജിപി കേരളത്തിലും പുറത്തും വളർന്നുവരുന്ന പാർട്ടിയാണ്. നാടിന്റെ വളർച്ചയ്ക്കായി ബിജെപി നല്ല കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷയുണ്ട്. അതിനായി തന്നാൽ കഴിയുന്ന ചെറിയ ഫണ്ട് നൽകുന്നുവെന്നും ഖമറുന്നീസ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here