വർണ്ണക്കുട വിരിച്ച് വടക്കുംനാഥൻ

thrissur pooram

തൃശ്ശൂരിന്റെ മണ്ണില്‍ പൂരത്തിന്റെ ആവേശം ഉച്ചസ്ഥായിയില്‍. പാറമേക്കാവും തിരുവമ്പാടിയും നേര്‍ക്കുനേര്‍ അണി നിരക്കുകയാണിപ്പോള്‍. അഞ്ച് മണിയോടെ കുടമാറ്റം തുടങ്ങും. ഇരു പക്ഷക്കാരും കുടമാറ്റത്തിന് ഒരുക്കിയിരിക്കുന്നതെന്ന ആ വിസ്മയമാണ് ഇനി മൈതാനത്തേക്കെത്തുന്ന പൂരപ്രേമികളുടെ മനസ് മുഴുവന്‍. ആ ഉത്തരത്തിനായാണ് ഇനിയുള്ള പുരുഷാരത്തിന്റെ കാത്തിരിപ്പും.

പകല്‍പ്പൂരം അവസാനിക്കുന്നതോടെ തനിയാവര്‍ത്തനം ആരംഭിക്കും. നാളെ (ശനി) പുലര്‍ച്ചെയാണ് വെടിക്കെട്ട്. മൂന്ന് മണിയോടെ സ്വരാജ് റൗണ്ടിലാണ് വെടിക്കെട്ടിന് തിരിതെളിയുക. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഉപചാരം ചൊല്ലി പിരിഞ്ഞ് പകല്‍പ്പൂര വെടിക്കെട്ട് നടക്കുന്നതോടെ ഒന്നര ദിവസം നീണ്ട് നിന്ന ആഘോഷത്തിന് സമാപ്തിയാവും

Trissur pooram, kudamattam

NO COMMENTS

LEAVE A REPLY