നിർഭയ കേസിൽ നാല് പ്രതികൾക്കും വധശിക്ഷ

nirbhaya case verdict

നിർഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശരിവച്ചു. ഡൽഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. പൈശാചികവും നിഷ്ഠൂരവുമെന്നാണ് കോടതി ഈ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

delhi-gangrape-convicts

കീഴ്‌ക്കോടതി വിധിയ്‌ക്കെതിരെ പ്രതികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ വിധി പറഞ്ഞിരിക്കുന്നത്. അക്ഷയ് കുമാർ സിംഗ്, വിനയ് ശർമ്മ, പവൻകുമാർ, മുകേഷ് എന്നീ പ്രതികളാണ് വിധിയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

Read also: മോശമായി പെരുമാറുന്ന മക്കളെ വീട്ടിൽ നിന്നും പുറത്താക്കാം : ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങളും ക്രിമിനൽ നടപടിക്രമത്തിലെ വ്യവസ്ഥകളും പാലിക്കാതെയാണു കീഴ്‌കോടതി വധശിക്ഷ വിധിച്ചതെന്ന അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ റിപ്പോർട്ട് കോടതിയിൽ ചൂടേറിയ വാദങ്ങൾക്കു വഴിവച്ചിരുന്നു. ഇക്കാരണത്താൽ വധശിക്ഷ റദ്ദാക്കാവുന്നതാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ കൊലപാതകം പൈശാചികവും നിഷ്ഠൂരവും എന്ന് വിശേഷിപ്പിച്ച കോടതി വാദം തള്ളുകയായിരുന്നു.


 

nirbhaya case verdict, gangrape case, sc

NO COMMENTS

LEAVE A REPLY