പൊട്ടിപ്പിളർന്ന് എസ് പി; പുതിയ പാർട്ടിയുമായി മുലായം

samajwadi-party

അച്ഛൻ മകൻ പോരിൽ രണ്ടായി പിളർന്ന്‌ സമാജ് വാദി പാർട്ടി. മാസങ്ങളായി നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിൽ പാർട്ടിയുടെ പിളർപ്പ് ശരിവച്ച് മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്.

പാർട്ടി മുൻ സംസ്ഥാന അധ്യക്ഷനും മുലായത്തിന്റെ സഹോദരനുമായ ശിവ്പാൽ യാദവ് പുതിയ പാർട്ടി പ്രഖ്യാപിച്ചു. സമാജ് വാദി സെക്കുലർ മോർച്ചയാണ് പുതിയ പാർട്ടി. മുലായം സിംഗ് ആണ് പാർട്ടി അധ്യക്ഷൻ. കഴിഞ്ഞ ജനുവരിയിൽ മുലായത്തെ ഒഴിവാക്കി മകനും മുൻമുഖ്യമന്ത്രിയുമായ അഖിലേഷ് ദേശീയ അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY