സെൻകുമാർ കേസ്; സര്‍ക്കാറിന്റെ അപേക്ഷ തള്ളി

tp senkumar, nalini netto

സെന്‍ കമാറിന്റെ നിയമനത്തില്‍ വ്യക്തത തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.25,000രൂപ പിഴ ഒടുക്കാനും കോടതി നിര്‍ദേശിച്ചു. കോടതി ചിലവിലേക്കാണ് ഈ രൂപ ഒടുക്കേണ്ടത്.

വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചത്. വിധി നടപ്പാക്കിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കോടതി. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും, തത്കാലം  ചീഫ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകേണ്ടെന്നും കോടതി വ്യക്തമാക്കി. സെന്‍കമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോടതി സര്‍ക്കാറിന് നോട്ടീസ് അയച്ചു.

NO COMMENTS

LEAVE A REPLY