ദക്ഷിണേഷ്യൻ രാജ്യങ്ങൾക്ക് സമ്മാനവുമായി ഇന്ത്യ; ജിസാറ്റ്-9 ഇന്ന് വിക്ഷേപിക്കും

gsat-9 (1)

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച പൊതു ഉപഗ്രഹം ജിസാറ്റ്-9 ഇന്ന് വിക്ഷേപിക്കും. ആദ്യം സാർക് സാറ്റ്‌ലൈറ്റ് എന്നാണ് ഇതിന് പേരിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാൻ ഈ ഉദ്യമത്തിൽനിന്ന് പിന്മാറിയതോടെ സൗത്ത് ഏഷ്യൻ ഉപഗ്രഹം എന്ന് പേര് മാറ്റി.

ഇന്ന് വൈകീട്ട് 4.51 ന് സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്ന് ഉപഗ്രഹം വിക്ഷേപിക്കും. ജിഎസ്എൽവി-എഫ് 09 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിക്കുന്നത്.

2230 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 235 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇത് പൂർണ്ണമായും വഹിക്കുന്നത് ഇന്ത്യയാണ്. 12 വർഷമാണ് ദക്ഷിണേഷ്യൻ ഉപഗ്രഹത്തിന്റെ ആയുസ്സ്. വാർത്താവിനിമയം, ടെലിവിഷൻ സംപ്രേക്ഷണം, ഡിടിഎച്ച്, വിദ്യാഭ്യാസം, ചെലിമെഡിസിൻ, ദുരന്ത നിവാരണം എന്നിവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്നതാണ് ഈ ഉപഗ്രഹം.

south asian satelite

NO COMMENTS

LEAVE A REPLY