പൂര പ്രഭയില്‍ തൃശ്ശൂര്‍

trissur pooram

ആരവങ്ങളുടേയും മേളപ്പെരുക്കത്തിന്റേയും പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന് തുടക്കമായി. 220 മത് പൂരമാണിത്. പുലര്‍ച്ചെ അഞ്ച് മണിയോടെ പൂരത്തിന് തുടക്കം കുറിച്ച് ഘടക ക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്ത് നടന്നു. ഇപ്പോള്‍ മറ്റ് ഘടക പൂരങ്ങള്‍ പൂരപ്പറമ്പിലേക്ക് എത്തിച്ചേരുകയാണ്.

11 മണിയോടെ കോങ്ങാട് മധു നയിക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ ഇലഞ്ഞിത്തറ മേളവും നടക്കും. വൈകിട്ട് അഞ്ചരയ്ക്കാണ് കുടമാറ്റം. കനത്ത സുരക്ഷാ സംവിധാനത്തിലാണ് ഇത്തവണ പൂരം നടക്കുന്നത്.

trissur,trissur pooram,trissurpooram,

NO COMMENTS

LEAVE A REPLY