Advertisement

ഉപഗ്രഹ വിക്ഷേപണം; ഇന്ത്യയെ പ്രശംസിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങൾ

May 6, 2017
Google News 1 minute Read
satellite

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായി ഇന്ത്യ വികസിപ്പിച്ച പൊതു ഉപഗ്രഹം ജിസാറ്റ്9 ന്റെ വിക്ഷേപണ വിജയത്തിൽ രാജ്യത്തെ പ്രശംസിച്ച് അയൽ രാജ്യങ്ങൾ. പാക്കിസ്ഥാൻ ഒഴിച്ചുള്ള സാർക് രാജ്യങ്ങൾക്കായാണ് ഇന്ത്യ ക്രിത്രിമോപഗ്രഹം വിക്ഷേപിച്ചത്. ഇതോടെ ഗുണഭോക്താക്കളായ രാജ്യങ്ങൾ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും പ്രശംസിച്ച് രംഗത്തെത്തി.

ഇത് പ്രകൃതിയെ കുറിച്ച് അറിയാനുള്ള സുപ്രധാന ചുവടുവെപ്പെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി.

ഈ സുപ്രധാന നിമിഷത്തിൽ മോഡിയെ അഭിനന്ദിക്കുന്നതായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന.

സൗഹൃദത്തിന്റെയും പരസ്പര സഹകരണത്തിന്റെയും ഉദാഹരണമാണ് ഇന്ത്യൻ സമ്മാനമെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഷിറിംഗ് ടോഗ്‌ബെ

അയൽ രാജ്യങ്ങൾക്ക് ഇന്ത്യ നൽകുന്ന പ്രഥമ പരിഗണനയുടെ ഉദാഹരണമാണ് ഇതെന്ന് മാലിദ്വീപ് പ്രസിഡന്റ് യമീൻ അബ്ദുൾ ഗയ്.

ഉപഗ്രഹ വിക്ഷേപണം നേപ്പാളിന്റെ പർവ്വത പ്രദേശത്ത് ആശയ വിനിമയത്തിന് സഹായകരമാകുമെന്ന് നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ പോഷിപ്പിക്കാനും ദാരിദ്ര്യം ഒഴിവാക്കാനും ഇന്ത്യൻ നിലപാട് സഹായകമാകുമെന്നും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന.

GSAT-9ആദ്യം സാർക് സാറ്റ്‌ലൈറ്റ് എന്നാണ് ഉപഗ്രഹത്തിന് പേരിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാൻ ഈ ഉദ്യമത്തിൽനിന്ന് പിന്മാറിയതോടെ സൗത്ത് ഏഷ്യൻ ഉപഗ്രഹം എന്ന് പേര് മാറ്റിയത്.

കഴിഞ്ഞ ദിവസം സതീഷ് ധവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ജിഎസ്എൽവിഎഫ് 09 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം വിക്ഷേപിച്ചത്.

2230 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. 235 കോടി രൂപയാണ് നിർമ്മാണ ചെലവ്. ഇത് പൂർണ്ണമായും വഹിക്കുന്നത് ഇന്ത്യയാണ്. 12 വർഷമാണ് ദക്ഷിണേഷ്യൻ ഉപഗ്രഹത്തിന്റെ ആയുസ്സ്. വാർത്താവിനിമയം, ടെലിവിഷൻ സംപ്രേക്ഷണം, ഡിടിഎച്ച്, വിദ്യാഭ്യാസം, ചെലിമെഡിസിൻ, ദുരന്ത നിവാരണം എന്നിവയ്‌ക്കെല്ലാം പ്രയോജനപ്പെടുന്നതാണ് ഈ ഉപഗ്രഹം.

gsat-9| south asian leaders| South Asian Satelite|

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here