ബാഗ്ലൂരിന് വീണ്ടും തോൽവി

bangalore royal challengers

തോൽവികൾ ഏറ്റുവാങ്ങി വിരാട് കോഹ്ലിയുടെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ മത്സരങ്ങൾ തുടരുന്നു. പഞ്ചാബ് കിംഗ്‌സ് ഇലവനോട് പത്ത് റൺസിന് പരാജയപ്പെട്ട് സീസണിലെ ഒമ്പാതാം തോൽവിയാണ് കോഹ്ലിയും കൂട്ടരും ഏറ്റുവാങ്ങിയത്.

പഞ്ചാബ് നേടിയ 138 റൺസ് മറികടക്കാൻ ബാഗ്ലൂരിനായില്ല. 18.3 ഓവറിൽ 119 റൺസിന് ടീം ഓൾ ഔട്ട് ആയി. 40 പന്തിൽ 46 റൺസെടുത്ത ഓപ്പണർ മന്ദീപ് സിംഗ് മാത്രമാണ് മികച്ച പ്രകടനം കാഴ്ച വച്ചത്. ക്രിസ് ഗെയിലിന് റൺസൊന്നും എടുക്കാനായില്ല. ക്യാപ്റ്റൻ വിരാട് കോഹ്ലി ആറ് റൺസിന് പുറത്തായി.

bangalore royal challengers

NO COMMENTS

LEAVE A REPLY