ലിച്ചി ഇനി ലിച്ചിയല്ല അന്ന രാജ്

lichy

ലിച്ചി, പേരു പോലെ ക്യൂട്ടായ മുഖമായിരുന്നു പെപ്പെയുടെ കാമുകിയ്ക്ക്.  സ്വാഭാവികമായ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ ലിച്ചി എന്ന രേഷ്മാ രാജ് സ്വന്തം പേര് മാറ്റി. അന്ന രാജ് എന്നാണ് പുതിയ പേര് മാറ്റം. അന്ന എന്നത് പള്ളിയിലെ പേരാണ്. അന്ന രേഷ്മാ രാജ് എന്നായിരുന്നു യഥാര്‍ത്ഥ പേര്. രേഷ്മയെ മാറ്റി. അന്നാ രാജ് എന്ന് ചുരുക്കുകയായിരുന്നു. അന്ന എന്നാണ് തന്നെ സുഹൃത്തുക്കളും, അടുത്തറിയുന്ന എല്ലാവരും വിളിക്കുന്നതെന്ന് ലിച്ചി പറയുന്നു. പ്രേക്ഷകര്‍ക്ക് മാത്രമാണ് അന്ന ലിച്ചിയാകുന്നത്.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഷൂട്ടിംഗ് തിരക്കിലാണ് ‘അന്ന രാജ്’ ഇപ്പോള്‍. ചിത്രത്തിലെ നായികാ വേഷമാണ് അന്നയ്ക്ക്.

angamali diaries,lijo jose pallisseri, lichi, malayalm film, film

NO COMMENTS

LEAVE A REPLY