കാതുകൾക്ക് പൂക്കാലം തീർക്കാൻ യു.എ.ഇ.യിൽ ‘ഫ്‌ളവേഴ്‌സ് എഫ്. എം.’

0
97

ലോകമെമ്പാടുമുള്ള മലയാളികൾക്ക് വർണ്ണ വൈവിധ്യങ്ങളാൽ കാഴ്ചയുടെ വസന്തം തീർത്ത ഫ്‌ളവേഴ്‌സ് ചാനൽ പുതിയ സംരംഭവുമായി യു.എ.ഇ. മലയാളികൾക്കിടയിലേക്ക്. കാതുകൾക്ക് പുതിയ ശബ്ദസംസ്കാരം സമ്മാനിക്കാൻ ഒരു റേഡിയോയുമായാണ് ഈ വരവ്; ‘ഫ്‌ളവേഴ്‌സ് എഫ്. എം. 94.7’ ഞായറാഴ്ച യുഎഇ യില്‍ പ്രക്ഷേപണമാരംഭിക്കുന്നു. മെയ് 7 ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ വിനോദവും വിജ്ഞാനവും ചേരുന്ന ഇൻഫോടെയ്ൻമെൻറ് പ്രക്ഷേപണ രീതിയാണ് അവലംബിക്കുക.

വാര്‍ത്തകള്‍ക്കും എഫ്.എമ്മിൽ പ്രാധാന്യമുണ്ടാകും. അറബ് നാടുകളിലെ വർത്തകൾക്കൊപ്പം ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും വാർത്തകൾ അതിവേഗം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ‘ഫ്‌ളവേഴ്‌സ് എഫ്. എം.’ അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ സ്പന്ദനങ്ങള്‍ വാര്‍ത്താ ബുള്ളറ്റിനുകളായും അപ്‌ഡേറ്റുകളായും തല്‍സമയമെത്തിക്കാന്‍ ‘ഫസ്റ്റ് ന്യൂസും’ ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ തയ്യാർ.

പ്രവാസിമലയാളികളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളിലിടപെടാനും അവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും, നാടുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനുമുള്ള വേദി ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നിലൂടെ സാധ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.


flowers FM 94.7 UAE

NO COMMENTS

LEAVE A REPLY