പാട്ടിന്റെ പൂക്കാലവുമായി ഫ്ളവേഴ്സ് എഫ്എം പ്രക്ഷേപണം തുടങ്ങി

flowersfm

പാട്ടിന്റെ പൂക്കാലവുമായി ഫ്ളവേഴ്സ് എഫ്എം 94.7ദുബായില്‍ പ്രക്ഷേപണം ആരംഭിച്ചു. flowersfm.com എന്ന വെബ്സൈറ്റ് വഴി ലോകത്തെവിടെ ഇരുന്നും വഴി എഫ്എം ശ്രോതാക്കള്‍ക്ക് ആസ്വദിക്കാനാവും. ഇന്ന് (ഞായറാഴ്ച) രാവിലെ 7 മണിക്കാണ് ഫ്‌ളവേഴ്‌സ് എഫ്. എം. 94.7 പ്രക്ഷേപണം ആരംഭിച്ചത്. ഫ്ളവേഴ്സ് എംഡി ആര്‍ ശ്രീകണ്ഠന്‍ നായരാണ് ആദ്യ പരിപാടിയുമായി ശ്രോതാക്കള്‍ക്ക് മുന്നിലേക്ക് എത്തിയത്. വിനോദവും വിജ്ഞാനവും ചേരുന്ന ഇൻഫോടെയ്ൻമെൻറ് പ്രക്ഷേപണ രീതിയാണ് എഫ്എമ്മിലേത്.

വാര്‍ത്തകള്‍ക്കും എഫ്.എമ്മിൽ പ്രാധാന്യമുണ്ടാകും. അറബ് നാടുകളിലെ വർത്തകൾക്കൊപ്പം ഭാരതത്തിലെയും പ്രത്യേകിച്ച് കേരളത്തിലെയും വാർത്തകൾ അതിവേഗം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ‘ഫ്‌ളവേഴ്‌സ് എഫ്. എം.’ അണിയറ പ്രവർത്തകർ അറിയിച്ചു. കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ സ്പന്ദനങ്ങള്‍ വാര്‍ത്താ ബുള്ളറ്റിനുകളായും അപ്‌ഡേറ്റുകളായും തല്‍സമയമെത്തിക്കാന്‍ ‘ഫസ്റ്റ് ന്യൂസും’ ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ ഒരുങ്ങിയിട്ടുണ്ട്.

പ്രവാസിമലയാളികളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളിലിടപെടാനും അവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും, നാടുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനുമുള്ള വേദി ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നിലൂടെ സാധ്യമാക്കുകയും എഫ്എമ്മിന്റെ ലക്ഷ്യമാണ്.

flowersfm, flowers tv, flowers, fm

NO COMMENTS

LEAVE A REPLY