കേടായ മത്സ്യം തിരിച്ചറിയാന്‍ ഇവ ശ്രദ്ധിച്ചാല്‍ മതി

fish

പൊതുജനാരോഗ്യത്തിന് ഭീക്ഷണി ഉയർത്തുംവിധമുള്ള മൽത്സ്യവിപണനരംഗത്തെ തട്ടിപ്പുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്ത്. കേടായ മത്സ്യം പെട്ടെന്ന് തിരിച്ചറിയാനുള്ള നിര്‍ദേശങ്ങളാണ് വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ഇവയാണ് ഭക്ഷ്യ വകുപ്പിന്റെ ലഘു രേഖയില്‍ ഉള്ളത്

  • കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കള്‍ സ്വാഭാവിക ആകൃതിയോട് കൂടിയതും, നല്ല ചുവപ്പു നിറത്തോട് കൂടിയതുമായിരിക്കും
  • കേടാകാത്ത മത്സ്യത്തിന്റെ കണ്ണുകള്‍ സ്വാഭാവിക തിളക്കം ഉള്ളതും കുഴിയാത്തതും ആയിരിക്കും
  • കേടാകാത്ത മത്സ്യത്തിന്റെ ശരീരത്തിന് ഒരു സ്വാഭാവിക തിളക്കം ഉണ്ടായിരിക്കും
  • കേടാകാത്ത മത്സ്യത്തിന് യാതൊരു ദുര്‍ഗന്ധവും ഉണ്ടായിരിക്കില്ല
  • കേടാകാത്ത മത്സ്യത്തിന്റെ പ്രതലത്തില്‍ വിരല്‍ കൊണ്ട് അമര്‍ത്തിയാല്‍ അത് ആദ്യം കുഴിഞ്ഞ് പോകുകയും ഉടന്‍ തന്നെ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയും ചെയ്യും. എന്നാല്‍ കേടായ മത്സ്യം അമര്‍ത്തിയാല്‍ പൂര്‍വ്വ സ്ഥിതി പ്രാപിക്കുകയില്ല.

പരാതികള്‍ ഈ ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ച് അറിയിക്കാം 18004251125

NO COMMENTS

LEAVE A REPLY