യു.എസിൽ ഇന്ത്യൻ സ്വദേശി കുത്തേറ്റ്​ മരിച്ചു

us man killed

സിഗരറ്റ്​ തർക്കവുമായി ബന്ധപ്പെട്ട്​ യു.എസിൽ ഇന്ത്യക്കാരൻ കുത്തേറ്റ്​ മരിച്ചു. പഞ്ചാബ്​ സ്വദേശിയായ ജഗ്​ജിത്​ സിങ്ങാണ് ​മരിച്ചത്​. കാലി​ഫോർണിയയിലെ മൊഡെസ്​റ്റോ സിറ്റിയിലായിരുന്നു കൊലപാതകം നടന്നത്​.

രാത്രി 12 മണിയോടെ കടയിലെത്തി സിഗരറ്റ്​ ചോദിച്ചയാളോട് ​​െഎ.ഡി പ്രൂഫ്​ കാണിക്കാൻ ജഗ്​ജിത് ​ആവശ്യപ്പെട്ടു. പരിശോധനയിൽ തിരിച്ചറിയൽ രേഖക്ക് ​കൃത്യതയില്ലെന്നും യഥാർഥ രേഖ നൽകാനും ഇദ്ദേഹം പറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും  അക്രമി കത്തിയെടുത്ത്​ ജഗ്​ജിതിനെ കുത്തുകയായിരുന്നുവെന്നാണ് ​കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകുന്ന വിവരം.

indian native stabbed to death US

NO COMMENTS

LEAVE A REPLY