കേരളത്തില്‍ മഴ ലഭ്യതയില്‍ 37ശതമാനത്തിന്റെ കുറവ്

monsoon to be strong this year

കേരളത്തിലെ വാര്‍ഷിക മഴ ലഭ്യതയില്‍ 37 ശതമാനത്തിന്റെ കുറവ്. 35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് ഇത്രയും മഴ കുറയുന്നത്. ജലസംരക്ഷണത്തിന് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത് . 1982ലാണ് സംസ്ഥാനത്ത് ഇതിന് മുന്‍പ് ഗണ്യമായി മഴയിൽ കുറവുണ്ടായത്. പെയ്യേണ്ട മഴയുടെ അന്‍പത് ശതമാനമേ 1982 ൽ ലഭിച്ചിരുന്നുള്ളു .ഇപ്പോഴത്തെ സാഹചര്യം തുടര്‍ന്നാല്‍ 82 ആവര്‍ത്തിച്ചേക്കാമെന്നാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രത്തിന്റെമുന്നറിയിപ്പ്.

rain, keralam, monsoon

NO COMMENTS

LEAVE A REPLY