ഡൽഹിയിൽ വിമാനങ്ങൾ കൂട്ടിയിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Delhi, plane carsh, jet airways,

ഡൽഹി വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ തുടങ്ങിയ വിമാനം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഇടിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നു മണിയോടെയാണ് സംഭവം.

ആഭ്യന്തര വിമാനത്താവളത്തിൽ നിന്ന് പട്‌നയിലേക്ക് പറന്നുയരാൻ തുടങ്ങിയ ജെറ്റ് എയർവെയ്‌സ് വിമാനത്തിന്റെ വാൽ ഭാഗം മറ്റൊരു വിമാനത്തിന്റെ ചിറകിൽ ഉരസുകയായിരുന്നു. ജറ്റ് എയർവെയ്‌സിന്റെ തന്നെ ശ്രീനഗർ വിമാനത്തിന്റെ ചിറകിലാണ് തട്ടിയത്.

സംഭവത്തിൽ ആർക്കും പരിക്കില്ല. ശ്രീനഗർ വിമാനത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Delhi, plane carsh, jet airways,

NO COMMENTS

LEAVE A REPLY