വാട്ട്‌സാപ്പിലൂടെ ഐ എസ് അനുകൂല പ്രചാരണം; എൻഐഎ അന്വേഷണം ആരംഭിച്ചു

Whatsapp, IS, Campaign

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഐ എസ് അനുകൂല പ്രചാരണത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു.

മെസേജ് ടു കേരള എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിൽ മലയാളി യുവാക്കളെ അവരുടെ സമ്മതമില്ലാതെ ചേർത്താണ് സന്ദേശങ്ങൾ അയക്കുന്നത്. കാസർകോട് സ്വദേശി ഹാരിസിനേയും ഇതുപോലെ ഗ്രൂപ്പിന്റെ ഭാഗമാക്കി. തുടർന്ന് ജിഹാദ് സന്ദേശങ്ങൾ ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് ഹാരിസ് പോലീസിൽ പരാതി നൽകി. ലഭിച്ച വോയ്‌സ് മെസേജും അന്വേഷണ സംഘത്തിന് കൈമാറി.

അബു ഇസ എന്ന പേരിലാണ് ഗ്രൂപ്പ് അഡ്മിൻ രേഖപ്പെടുത്തിയരിക്കുന്നത്. പാലക്കാട് നിന്ന് കാണാതായ ഇസ ആണോ ഇതെന്നും അന്വേഷണ സംഘം പരിശോധിക്കുകയാണ്.

Whatsapp, IS,  Campaign, message to Kerala

NO COMMENTS

LEAVE A REPLY