അങ്കമാലി ഡയറീസ് ഫെയിം ലിച്ചി എന്ന രേഷ്മ രാജൻ ഇനി പുതിയ പേരിൽ അറിയപ്പെടും !!

angamaly diaries fame lichi changes name

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ലിച്ചി എന്ന അന്ന രേഷ്മാ രാജൻ പേര് മാറ്റുന്നു.

അന്ന രേഷ്മാ രാജൻ എന്നാണ് താരത്തിന്റെ ശരിയായ പേര്. എന്നാൽ പേരിൽ നിന്ന് രേഷ്മ മാറ്റി, ഇനി താരം അറിയപ്പെടുക അന്ന രാജൻ എന്ന പേരിലായിരിക്കും. നീളൻ പേര് ചുരുക്കിയത് ആ പേരിനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് താരം പറയുന്നു.അന്ന രാജൻ എന്ന പേരിൽ വേറെ നടിമാർ ഇല്ലാത്തതും പേര് മാറ്റത്തിന് കാരണം ആണ്.

മോഹൻലാലിനൊപ്പം ലാൽ ജോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോൾ.

സിനിമയിൽ വന്ന ശേഷം താരങ്ങൾ പേര് മാറ്റാറുണ്ട്. കാർത്തിക ഭാവനയായതും, സുനിൽ നരേനായതും, ഗോപാലകൃഷ്ണൻ ദിലീപായതുമെല്ലാം സിനിമയിൽ വന്ന ശേഷമാണ്.

angamaly diaries fame lichi changes name

NO COMMENTS

LEAVE A REPLY