ഫ്രാൻസിൽ മക്രോൺ

macron

ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ എമ്മാനുവേൽ മക്രോണിന് വിജയം.ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന പ്രത്യേകകൂടിയുണ്ട് മക്രോണിന്റെ വിജയത്തിന്. ഇന്നലെ നടന്ന അന്തിമഘട്ട തിരഞ്ഞെടുപ്പിൽ മക്രോണിന് ലഭിച്ചത് 65.8 ശതമാനം വോട്ടാണ്.
എതിർസ്ഥാനാർത്ഥി നാഷണൽ ഫ്രന്റിന്റെ മാരിൻ ലെ പെന്നിന് 34.2 ശതമാനം വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. വ്യാഴാഴ്ചയാണ് ഔദ്യോഗിക ഫല  പ്രഖ്യാപനം. മെയ് 14ന് ഇപ്പോഴത്തെ പ്രസിഡന്റ് ഫ്രാൻസ്വ ഓളോനിന്റെ കാലാവധി അവസാനിക്കും. അന്നോ തൊട്ടടുത്ത ദിവസങ്ങളിലോ ആവും പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണം.

Emmanuel Macron is projected to be the new president,Emmanuel Macron,  new president, french election, french president

NO COMMENTS

LEAVE A REPLY