ഇമാന്റെ ഏറ്റവും വലിയ പ്രശ്‌നം ഭാരക്കൂടുതൽ അല്ല : ആശുപത്രി അധികൃതർ

over weigh not major threat imaan ahammed

ഇമാൻ അഹമദിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം ഭാരക്കൂടുതലല്ലെന്ന് ബുർജീൽ ആശുപത്രി അധികൃതർ. നിലവിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ അവർ അനുഭവിക്കുന്നതായി അബൂദബി ബുർജീൽ ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോക്ടർമാർ പറഞ്ഞു.

ഹൃദയത്തിന്റെ പ്രശ്‌നങ്ങൾ, മൂത്രനാളിയിലെ അണുബാധ, ദീർഘകാലത്തെ കിടപ്പ് കാരണം ശരീരത്തിലുണ്ടായ വലിയ മുറിവുകൾ തുടങ്ങിയവയാണ് ഇപ്പോൾ അവരുടെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങൾ. ഇവ ഭേദമാക്കിയതിന് ശേഷമേ ദീർഘകാല ചികിത്സ ആരംഭിക്കൂ എന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. യാസീൻ അൽ ഷഹാത് അറിയിച്ചു.

over weigh not major threat imaan ahammed

NO COMMENTS

LEAVE A REPLY