പന്ത്രണ്ടു വയസുകാരൻ മാതാവിനെ കുത്തിക്കൊന്നു

twelve year old stabbed mother

പണത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പന്ത്രണ്ടു വയസുകാരനായ മകൻ മാതാവിനെ കുത്തിക്കൊന്നു. ഹൈദരാബാദിൽ തെലങ്കാനയിലെ മംഗൾഹട്ടിൽ വാടകക്ക് താമസിക്കുന്ന രേണുക (40) ആണ് കൊല്ലപ്പെട്ടത്. പത്തുവർഷം മുമ്പാണ് രേണുകയുടെ ഭർത്താവ് ശ്രീനിവാസ് മരിച്ചത്. മകനുമൊന്നിച്ച് കുപ്പിയും പാട്ടയും പെറുക്കിവിറ്റാണ് രേണുക ജീവിച്ചിരുന്നത്.

മകന് പ്രായപൂർത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം മുഴുവൻ രേണുകയാണ് സൂക്ഷിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം മകൻ അന്ന് കിട്ടിയ പണം രേണുകക്ക് കൊടുത്തിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്ക് മൂർച്ഛിച്ചപ്പോൾ മകൻ അടുക്കളയിൽ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവശേഷം മകൻ വീട്ടിൽ നിന്നും രക്ഷപെട്ടതായി മംഗൽഷട്ട് ഇൻസ്‌പെക്ടർ എ.സഞ്ജീവ റാവും പറഞ്ഞു.

twelve year old stabbed mother

NO COMMENTS

LEAVE A REPLY