സെൽഫിയെടുത്ത് മരിക്കണ്ട !! സന്ദർശകർക്ക് വേറിട്ട നിർദ്ദേശംനൽകി യെല്ലോ സ്‌റ്റോൺ അധികൃതർ

yellowstone national park authoritiess produce safe selfie notice

‘സെൽഫിക്കായി മരിക്കണ്ട’ എന്ന വേറിട്ട നിർദ്ദേശവുമായി യെല്ലോ സ്‌റ്റോൺ നാഷണൽ പാർക്ക് അധികൃതർ രംഗത്ത്. സന്ദർശകർക്ക് ഇത്തരത്തിൽ ഒരു നിർദ്ദേശം നൽകുന്നത് ടൂറിസം വകുപ്പിന്റെ ചുമതലയിൽ പെട്ടതല്ലെന്നും, എന്നാൽ നാം ജീവിക്കുന്നത് അത്തരം കാലഘട്ടത്തിലാണെന്നും അധികൃതർ പറയുന്നു.

കഴിഞ്ഞ വർഷം 5 യുവാക്കൾ സെൽഫികൾ എടുത്ത് യെല്ലോ സ്‌റ്റോണിലെ കാട്ടുപോത്തുകളെ പ്രകോപിപ്പിച്ചിരുന്നു. സംഭവത്തിൽ യുവാക്കൽക്ക് സാരമായ പരിക്കുകൾ ഏറ്റു. പാർക്കിലെ തെർമൽ ഏരിയയിൽ പ്രവേശിച്ച മറ്റൊരു സന്ദർശകനും കഴിഞ്ഞ വർഷം മരിച്ചിരുന്നു. ഇങ്ങനെ അശ്രദ്ധയും, സെൽഫി ഭ്രമവും കാരണം മരണങ്ങൾ സംഭവിക്കുന്നതിനെ തുടർന്നാണ് പാർക്ക് അധികൃതർ പുതിയ നിർദ്ദേശങ്ങൾ ഇറക്കിയത്.

സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡിട്ട് 2015 ൽ 4 മില്ല്യൺ സന്ദർശകരാണ് യെല്ലോ സ്‌റ്റോണിൽ എത്തിയത്. ഇതേ റെക്കോർഡ് മറികടനത്ത് കഴിഞ്ഞ വർഷം യെല്ലോ സ്‌റ്റോൺ നാഷണൽ പാർക്കിൽ എത്തിയവരുടെ എണ്ണ 4.2 മില്ല്യണയാിരുന്നു.

yellowstone national park authoritiess produce safe selfie notice

NO COMMENTS

LEAVE A REPLY