രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ ബിജെപിയെ പിന്തുണയ്ക്കും

aiadmk

ജൂലായില്‍ നടക്കാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യിലെ ഭിന്നിച്ചു നില്‍ക്കുന്ന ഇരുവിഭാഗങ്ങളും ബി.ജെ.പി.ക്ക് പിന്തുണനല്‍കും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എ.ഐ.എ.ഡി.എം.കെ.യുടെ പിന്തുണ തേടുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി എച്ച്. രാജ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വം തീരുമാനമെടുക്കുമെന്ന് ബി.ജെ.പി. തമിഴ്‌നാട് ഘടകം പ്രസിഡന്റ് തമിഴിശൈ സൗന്ദര്‍രാജയും വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY