കെ എം എബ്രഹാമിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്

ka abraham

ഐഎച്ച്ആർഡി ഡയറക്ടർ നിയമന കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. ക്രമക്കേട് നടന്നതിന് തളിവില്ലെന്ന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കെ എം എബ്രഹാം അടക്കം ആറ് പേർക്കാണ് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയത്. ഉന്നത വിദ്യാഭ്യാസ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കെ എം എബ്രഹാം നിശ്ചിത യോഗ്യതയില്ലാത്ത ആളെ ഐഎച്ച്ആർഡി ഡയറക്ടറായി നിയമിച്ചെന്നാണ് കേസ്.

NO COMMENTS

LEAVE A REPLY