തൊണ്ണൂറ് ദിവസത്തിനിടെ യു.എ.ഇ. യിൽനിന്ന് ഇന്ത്യയിലേക്കയച്ചത് 23,000 കോടി രൂപ

uae, gulf, dubai,

ഇക്കൊല്ലത്തെ ആദ്യ മൂന്നുമാസത്തിനിടെ യു.എ.ഇ.യിലെ ഇന്ത്യക്കാർ നാട്ടിലേക്കയച്ചത് ഏകദേശം 23,000 കോടി രൂപ. യു.എ.ഇ. സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. രാജ്യത്തെ വിദേശികൾ രാജ്യത്തിന് പുറത്തേക്കയച്ചത് 65,000 കോടി രൂപയാണ്. ഇതിൽ ഏറ്റവും കൂടുതൽ പണമയച്ചിരിക്കുന്നത് യു.എ.ഇ.യിലെ ഇന്ത്യക്കാരാണ്. മൊത്തം തുകയുടെ 34 ശതമാനം അതായത് ഏകദേശം 23,000 കോടി രൂപയാണിത്. പാകിസ്താൻ സ്വദേശികളാണ് പണമയക്കുന്നവരിൽ ഇന്ത്യക്കു തൊട്ടു പുറകെയുള്ളത്.

 

uae, gulf, dubai,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE