മന്ത്രിയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു

nidhidh narayana, AP minister son, dead

ആന്ധ്ര നഗരസഭാകാര്യ മന്ത്രി പി. നാരായണയുടെ മകൻ നിഷിദ് നാരായണ(22) വാഹനാപകടത്തിൽ മരിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം.

ഹൈദരാബാദ് ജൂബിലി ഹിൽസിസ് സമീപമാണ് അപകടമുണ്ടായത്. നിഷിദിന്റെ സുഹൃത്ത് രാജാ രവി വർമ(23)യും മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് ബെൻസ് എസ്‌യു.വി മെട്രോ തൂണിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ നിഷിദിനെയും സുഹൃത്തിനെയും അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

nidhidh narayana, AP minister son, dead

NO COMMENTS

LEAVE A REPLY