പൊതുമാപ്പ് ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ സഹായവും; സുഷമാ സ്വരാജ്

currncy ban solution for pravasis

സൗ​ദി അ​റേ​ബ്യയിലെ പൊതുമാപ്പില്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും ചെ​യ്യു​ന്ന​തി​ന് ഇ​ന്ത്യ​ൻ എം​ബ​സി​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. മുല്ലപ്പള്ളി രാമചന്ദ്രന് ഇത് സംബന്ധിച്ച അറിയിപ്പ് സുഷമാ സ്വരാജിന്റെ ഓഫീസില്‍ നിന്ന് ലഭിച്ചു. പൊ​തു​മാ​പ്പി​ൽ മ​ട​ങ്ങു​ന്ന​വ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ നി​ര​ക്കി​ള​വു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മാ​ർ​ച്ച് 29നാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്. 90ദിവസമാണ് പൊതു മാപ്പിന്റെ കാലയളവ്. ഇ​ഖാ​മ ഇ​ല്ലാ​തെ സൗ​ദി​യി​ൽ ത​ങ്ങു​ന്ന​വ​ർ​ക്കും, ഹു​റൂ​ബ് ആ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​വ​ർ​ക്കും ഈ കാലയളവില്‍ പി​ഴ​യ​ട​ക്കാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. ഇങ്ങനെ തി​രി​ച്ചു വ​രു​ന്ന​വ​ർ​ക്ക് പിന്നീട് മ​തി​യാ​യ രേ​ഖ​ക​ളോ​ടെ സൗ​ദി​യി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന​തി​നും വി​ല​ക്കു​ണ്ടാ​വി​ല്ല. താ​മ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും സൗ​ദി​യി​ൽ ത​ങ്ങു​ന്ന ഹജ്ജ്, ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് എ​ക്സി​റ്റ് വി​സ ഇ​ല്ലാ​തെ ത​ന്നെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് ഏ​പ്രി​ൽ 25 വ​രെ 18120 അ​പേ​ക്ഷകളാണ് ലഭിച്ചത്. ഇതില്‍ 17622 പേ​ർ​ക്ക് എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​. അ​പേ​ക്ഷ ല​ഭി​ച്ച് അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​മ​ർ​ജ​ൻ​സി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടുണ്ട്.

gulf, saudi,sushama swaraj,pravasi,saudi arabia

NO COMMENTS

LEAVE A REPLY