എയ്ഡ്‌സ് ബാധിത, ക്രൂര പീഡനത്തിര; ഗർഭഛിദ്രം നടത്താനുള്ള ഹർജി തള്ളി സുപ്രീം കോടതി

SC rejects HIV+ rape survivor abortion plea

എച്‌ഐവി ബാധിതയും പീഡനത്തിനിരയുമായ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി തള്ളി. ദീപക് മിശ്ര, എഎം ഖാൻവിൽകർ, എംഎം ശാന്തനഗൗഡർ എന്നിവർ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

26 ആഴ്ച്ച പ്രായമായ ഗർഭസ്ഥ ശിശുവിനെ കളഞ്ഞാൽ അത് കാര്യങ്ങൾ കൂടുതൽ കുഴപ്പിക്കുകയും, യുവതിയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി എയിംസിലെ വിദഗ്ധർ നൽകിയ മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഹർജി തള്ളിയത്. മുപ്പത്തിയഞ്ച് വയസ്സ് പ്രായമാണ് യുവതിക്ക്.

അതേസമയം കുഞ്ഞിന് ഇത്ര വളർച്ചയെത്തുന്നതിന് മുമ്പായിരുന്നു യുവതി കോടതിയെ സമീപിച്ചിരുന്നെങ്കിൽ വിധി ഇതാകുമായിരുന്നില്ലെന്നും, കേസിൽ ബീഹാർ സർക്കാരും പാട്‌നാ ഹൈക്കോടതിയും എടുത്ത തെറ്റായ തീരുമാനമാണ് യുവതിയുടെ ഹർജി തള്ളാൻ കാരണമെന്നും കോടതി പറഞ്ഞു. ഒപ്പം കുഞ്ഞിന്റെ അച്ഛന്റെ സമ്മതം വേണമെന്ന പാട്‌നാ മെഡിക്കൽ കോളേജ് അധികൃതരുടെ നിലപാടിനെയും കോടതി വിമർശിച്ചു. യുവതിക്ക് 3 ലക്ഷം രൂപ നഷ്ട പരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു.

പീഡനത്തിനിരയും, എയ്ഡ്‌സ് ബാധിതയുമായ യുവതിയുടെ ഗർഭഛിദ്രത്തിനായുള്ള ഹർജി പാട്‌നാ ഹൈക്കോടതി മുമ്പ് തള്ളിയിരുന്നു. ഇതേ തുടർന്നാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഇനി ഗർഭഛിദ്രം നടത്തിയാൽ ആരോഗ്യത്തെ ബാധിക്കുമെന്ന കാരണത്താൽ സുപ്രീം കോടതി ഹർജി വീണ്ടും തള്ളുകയായിരുന്നു.

ഗർഭഛിദ്രം നടത്താനായി നിയമയുദ്ധം  നടത്തി വിലപ്പെട്ട സമയം പോയത് ചൂണ്ടിക്കാട്ടി സർ്ക്കാരിനോടും, കോടതികളോടും ഇത്തരം കേസുകളിൽ സമയബന്ധിതമായി തീരുമാനങ്ങൾ എടുക്കാനും , ഇത് സംബന്ധിച്ച് മാർഗരേഖകൾ തയ്യാറാക്കാനും കോടതി പറഞ്ഞു.

SC rejects HIV+ rape survivor abortion  plea

NO COMMENTS

LEAVE A REPLY