ലോക് നാഥ് ബഹ്റയുടെ ഉത്തരവുകള്‍ സെന്‍ കുമാര്‍ റദ്ദാക്കി

tp senkumar

ലോക്നാഥ് ബെഹ്റ  ഡി ജി പി ആയിരിക്കെ   ഇറക്കിയ ചില ഉത്തരവുകൾ  ടി.പി.സെൻകുമാർ റദ്ദാക്കി.  എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു പ്രത്യേക കമ്പനിയുടെ ബ്രൗൺ പെയിന്റ് അടിക്കണമെന്ന ബെഹ്റയുടെ വിവാദ ഉത്തരവിനെക്കുറിച്ച് പുതിയ ഡി ജി പി അന്വേഷണവും  പ്രഖ്യാപിച്ചു.

സെൻകുമാർ വരുന്നതിനു തൊട്ടുമുൻപാണ് എല്ലാ പൊലീസ് സ്റ്റേഷനുകളും ബ്രൗൺ പെയിന്റ് അടിക്കണമെന്നു ബെഹ്റ ഉത്തരവിട്ടത്. ഒരു കമ്പനിയുടെ പ്രത്യേക ബ്രാൻഡും ഇതിൽ നിർദേശിച്ചിരുന്നു. ഇതോടൊപ്പം പോലീസ് ആസ്ഥാനത്തു ടി ബ്രാഞ്ചിലെ ഒരു ജൂനിയർ സൂപ്രണ്ടിനെ മാറ്റുകയും ചെയ്തു.  പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമാണ്  ടി ബ്രാഞ്ച് . കൂടാതെ  14 വർഷത്തോളം സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ ജോലി ചെയ്തിരുന്ന ഒരു കോൺസ്റ്റബിളിനെ സ്ഥലം  മാറ്റിയ ഉത്തരവും  സെൻകുമാർ റദ്ദാക്കി.

NO COMMENTS

LEAVE A REPLY