Advertisement

കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ

May 10, 2017
Google News 1 minute Read
kulbhushan yadav

കുല്‍ഭൂഷന്‍ ജാദവിന്റെ  വധശിക്ഷക്ക് സ്റ്റേ. അന്താരാഷ് നീതിന്യായ കോടതിയുടേതാണ് ഉത്തരവ്.   ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന് പാക്കിസ്ഥാനാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

റോയുടെ ചാരനെന്നാരോപിച്ചാണ് ഇക്കഴിഞ്ഞ ഏപ്രിലില്‍ കുല്‍ഭൂഷന്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷ ഒഴിവാക്കാണമെന്ന് ഇന്ത്യ നിരവധി തവണ അഭ്യര്‍ത്ഥിച്ചിരുന്നു. ഫലമില്ലാതെ വന്നതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.   വാദം കേള്‍ക്കുന്നതിന് മുമ്പ് തന്നെ വധശിക്ഷ തടയണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചു. കുല്‍ഭൂഷനെ തടവില്‍ വച്ചിരിക്കുന്നത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ഇന്ത്യ ഉന്നയിച്ചത്.ഹരീഷ് സാല്‍വെയാണ് ഇന്ത്യക്കായി ഹാജരായത്.

kulbhooshan signh, jadav, pakistan,sulbhooshan jadav,death penalty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here