എട്ട് വയസ്സുകാരി വികൃതി കാണിച്ചു; ഹിജാബ് വലിച്ചൂരി ശിക്ഷിച്ച് അധ്യാപകൻ

teacher removed hijab, hijab,

അമേരിക്കയിൽ ക്ലാസിൽ വികൃതി കാണിച്ച എട്ടുവയസുകാരിയുടെ ഹിജാബ് വലിച്ചൂരിയെടുത്ത അധ്യാപകനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഓഗ്‌നേതെഗ ഏദ എന്ന അധ്യാപകനാണ് വിദ്യാർത്ഥിയുടെ ഹിജാബ് വലിച്ചുരിയത്. ബ്രോങ്ക്‌സിലെ ബെന്നിങ്ങ്ടൺ സ്‌കൂളിലാണ് സംഭവമുണ്ടായത്.

ക്ലാസിൽ വികൃതി കാണിച്ചു കാണിച്ചുകൊണ്ടിരുന്ന പെൺകുട്ടി അനുമതിയില്ലാതെ കസേരയിൽ കയറിയിരുന്നതാണ് അധ്യാപകനെ ചൊടിപ്പിച്ചത്. കുട്ടിയുടെ കൈയിൽ അടിച്ച് അനുസരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലിക്കാതെ വന്നപ്പോഴാണ് ഹിജാബ് വലിച്ചൂരിയതെന്നാണ് അധ്യാപകൻറെ വാദം. ഹിജാബ് ഊരുന്നതിനിടെ കുട്ടിയുടെ വലതുകണ്ണിന് പരിക്കേറ്റതായും പൊലിസ് പറഞ്ഞു.

teacher removed hijab, hijab,

NO COMMENTS

LEAVE A REPLY