എഫ്ബിഐ മേധാവി ജയിംസ് കോമിയെ ട്രംപ് പുറത്താക്കി

trump expelled FBI head james comey

യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മേധാവി ജയിംസ് കോമിയെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പുറത്താക്കി. ട്രംപിന്റെ റഷ്യൻ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കോമിയെ പുറത്താക്കിയത്. രഹസ്യന്വേഷണ ഏജൻസിയെ നയിക്കാൻ ജയിംസ് കോമി പ്രാപ്തനല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എഫ്.ബി.ഐ മേധാവിയെ നീക്കിയതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളിലെന്നും പുതിയ മേധാവിയെ ഉടൻ നിയമിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

 

trump expelled FBI head james comey

NO COMMENTS

LEAVE A REPLY