യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എസ്മ

abudabi

യു.എ.ഇയിലെ അളവുതൂക്കത്തിനുള്ള ദേശീയ സ്​ഥാപനമായി എമിറേറ്റ്​സ്​ മെട്രോളജി ഇൻസ്​റ്റിറ്റ്യൂട്ടിനെ ചുമത​ലപ്പെടുത്തി. ഇത് സംബന്ധിച്ച കരാറില്‍ എമിറേറ്റ്​സ്​ അളവുതൂക്ക അതോറിറ്റിയും (എസ്​മ) അബൂദബി ഗുണ​മേന്മ സംയോജ്യത സമിതിയും (ക്യു.സി.സി) ഒപ്പുവെച്ചു.
ഇനി ഭാരം, വ്യാപ്​തം, സാന്ദ്രത, താപം, ഇൗർപ്പം, നീളം, കോൺ, ബലം, മർദം, ടോർക്​, വൈദ്യുതി അളവ്​, സമയാവൃത്തി തുടങ്ങിയവയുടെ അളവിനുള്ള ദേശീയ മാനദണ്ഡമായി അംഗീകരിക്കുക എമിറേറ്റ്​സ്​ മെട്രോളജി ഇൻസ്​റ്റിറ്റ്യൂട്ടി​ന്റെ മാനദണ്ഡങ്ങളായിരിക്കും.

ഉൽപാദന, ഗവേഷണ മേഖലകളിൽ കൃത്യമായ അളവ്​ സാധ്യമാക്കാൻ രാജ്യത്തെ പര്യാപ്​തമാക്കുന്നതാണ്​ ഇൗ നടപടി. എല്ലാ സർക്കാർ വകുപ്പുകൾക്കുമിടയിൽ സംയോജിത സഹകരണം സാധ്യമാക്കുന്നതിനുള്ള യു.എ.ഇ സർക്കാറി​​െൻറ യത്​നങ്ങളുടെ ഭാഗമായാണ്​ കരാർ.

legal metrology,abudabi,asma

NO COMMENTS

LEAVE A REPLY