വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ സസ്‌പെന്റ് ചെയ്തു

assistant commissioners suspended from tax dept

വാണിജ്യനികുതി വകുപ്പിലെ രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരത്തെ ഫ്‌ളാറ്റ് നിർമ്മാതാക്കളായ ഹീര കൺസ്ട്രക്ഷൻ കമ്പനിക്ക് അനധികൃതമായി നികുതി ഇളവ് നൽകിയതിനാണ് സസ്‌പെൻഷൻ. തിരുവനന്തപുരം സ്‌പെഷ്യൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണറായ ശ്രീബിന്ദു, കൊല്ലം സ്‌പെഷ്യൽ സർക്കിളിലെ അസിസ്റ്റന്റ് കമ്മീഷണർ സി. ശശികുമാർ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

സബ്‌കോൺട്രാക്ട് ചെയ്ത നിർമ്മാണ പ്രവൃത്തികൾക്ക് നികുതി അടച്ചതായി തെറ്റായി സാക്ഷ്യപ്പെടുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ഒറിജിനൽ കരാറുകാരന്റെ നികുതിയിൽ കുറവു നൽകുകയും ചെയ്തതിനാണ് നടപടി. മുൻ വർഷങ്ങളിലെ രേഖകൾ ബന്ധപ്പെട്ട മേലുദ്യോഗസ്ഥർ സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടർന്നാണ് വിവിധ വർഷങ്ങളിലായി ഏകദേശം 50 കോടിക്ക് നൽകേണ്ട നികുതിയിൽ ഇളവു നൽകിയതായി കണ്ടെത്തിയത്.

assistant commissioners suspended from tax dept

NO COMMENTS

LEAVE A REPLY