സെക്കൻഡിൽ 100 എംബി ഡൗൺലോഡിങ്ങ് സ്പീഡുമായി ജിയോ ബ്രോഡ്ബാൻഡ് വരുന്നു !!

jio broadband

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച ജിയോ ബ്രോഡ്ബൻഡ് രംഗത്തേക്ക് ചുവടുവെക്കുന്നു. ജിയോ 4ജിക്ക് സമാനമായി മൂന്നു മാസത്തേയ്ക്ക് വെൽക്കം ഓഫർ നൽകി സേവനം ഉപഭോക്താക്കളിലേക്ക് അതിവേഗം പടർത്താനാണ് റിലയൻസിൻറെ പുതിയ നീക്കം.

ജൂണിലാണ് സേവനം ആരംഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജൂൺ മുതൽ 90 ദിവസത്തേയ്ക്ക് തികച്ചും സൗജന്യമായിരിക്കും എന്നും അധികൃതർ അറിയിച്ചു. ഒരു സെക്കൻറിൽ 100 എംബി ഡൗൺലോഡ് വേഗതയാണ് ജിയോ ഫൈബറിനുള്ളത്. അഞ്ചു നഗരങ്ങളിൽ പരീക്ഷണം പൂർത്തിയായി വരുന്നതായും അധികൃതർ അറിയിച്ചു. ബ്രോഡ്ബാൻഡ് സർവീസ് 90 ദിവസത്തേക്ക് സൗജന്യമായാണ് ലഭ്യമാകുകയെങ്കിലും കണക്ഷൻ ലഭിക്കുന്നതിന് റീഫണ്ട് ഇനത്തിലുള്ള 4,500 രൂപയുടെ റീച്ചാർജ് അനിവാര്യമാണ്.

jio broadband

NO COMMENTS

LEAVE A REPLY