പുതിയ മാറ്റങ്ങളുമായി എസ്ബിഐ; മാസത്തിൽ പത്ത് എടിഎം ഇടപാടുകൾ സൗജന്യം

Allows 10 ATM transactions per month says SBI

മാസത്തിൽ പത്ത് എടിഎം ഇടപാടുകൾ സൗജന്യമായി നൽകി എസ്ബിഐ. സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഓരോ മാസവും 10 എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്നാണ് എസ്ബിഐയുടെ പുതിയ വിശദീകരണം. അഞ്ച് ഇടപാടുകൾ എസ്ബിഐയുടെ എടിഎമ്മുകളിലും അഞ്ചെണ്ണം മറ്റു ബാങ്കുകളുടെ എടിഎമ്മുകളിലും നടത്താം. ആദ്യത്തെ 10 ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. മെട്രോ നഗരങ്ങളിൽ എട്ട് ഇടപാടുകളായിരിക്കും സൗജന്യം.

സൗജന്യ എടിഎം ഇടപാടുകൾ നിർത്തലാക്കുന്നു എന്ന വിവാദ ഉത്തവ് ഇന്നലെ എസ്ബിഐ പുറത്ത് വിട്ടിരുന്നു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതോടെ ഇന്നലെ വൈകീട്ടോടെ തന്നെ എസ്ബിഐ വിവാദ ഉത്തരവ് പിൻവലിച്ചു.

Allows 10 ATM transactions per month  says SBI

NO COMMENTS

LEAVE A REPLY