അര ലക്ഷത്തിൽ പരം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി 7 ഐടി കമ്പനികൾ

IT companies expels more than fifty thousand employees

ഏഴ് പ്രമുഖ ഐ.ടി കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു.  ഐടി കമ്പനികള്‍ കുറഞ്ഞത് 56,000 എഞ്ചിനീയര്‍മാരെ ഈ വര്‍ഷം ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഡോണൾഡ് ട്രംപ് ഭരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെയാണ് ഐ.ടി കമ്പനികൾ കടുത്ത തീരുമാനമെടുത്തത്.

ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ ടെക്നോളജീസ്, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി.എക്സ്.സി ടെക്നോളജി, ഫ്രാൻസ് ആസ്ഥാനമായ കാപ്ജെയ്മിനി എസ്.എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കന്പനികളിലായി 12 ലക്ഷം ജീവനക്കാരാണുള്ളത്.

IT companies expels more than fifty thousand employees

NO COMMENTS

LEAVE A REPLY