പി.ആർ. രാമസുബ്രഹ്മണ്യ രാജ അന്തരിച്ചു

PR Ramasubrahmania raja passes away

പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയർമാനുമായ പി.ആർ. രാമസുബ്രഹ്മണ്യ രാജ (82) അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ സിമൻറ് കമ്പനിയായ രാംകോ കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇൻഡസ്ട്രീസ്, രാജപാളയം മിൽസ്, തഞ്ചാവൂർ സ്പിന്നിങ് മിൽസ് തുടങ്ങി കമ്പനികളുടെ മേധാവിയാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത്ത് നടക്കും. രാംകോ ഗ്രൂപ്പ് സ്ഥാപകൻ പി.എ.സി. രാമസ്വാമി രാജയാണ് പിതാവ്.

 

PR Ramasubrahmania raja passes away

NO COMMENTS

LEAVE A REPLY