സ്‌കൂളിന് സമീപത്തെ മദ്യശാല മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിൽ

public protest before beverages outlet punnapra

ജനനിബിഡമായ പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ബീവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവിശ്യവുമായി ജനങ്ങൾ തെരുവിൽ.

എൻ. എസ്. എസ് സ്‌ക്കൂളിന്റെയും സമീപത്തെ അമ്പലം, പള്ളികൾ മുതലായ ആരാധനാലയങ്ങളുടെയും വളരെ അടുത്താണ് കേരളാ ബീവറേജസ് കോർപ്പറേഷൻ ഔട്‌ലറ്റ് തുടങ്ങിയിരിക്കുന്നത്. ഇത് മാറ്റിസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ജനകീയസമരവേദി കേരളത്തിന്റെ വിപ്ലവ പ്രസ്താനങ്ങളൂടെ ഈറ്റില്ലമായ പുന്നപ്രയിലാണ് സമരം ചെയ്യുന്നത്.

public protest before beverages outlet punnapra

സുപ്രീം കോടതി വിധിയുടെ മറവിൽ സാധാരണക്കാരായ ജനങ്ങളുടെ സൈ്വര്യജീവിത്തിന് വിനയാകത്തക്കരീതിയിലാണ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചിരിക്കുന്നത്.

ഇത് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി 2 ആം ദിവസമാണ് ജനങ്ങൾ തെരുവിൽ ഇറങ്ങുന്നത്. എന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.

public protest before beverages outlet punnapra public protest before beverages outlet punnapra

public protest before beverages outlet punnapra

NO COMMENTS

LEAVE A REPLY