Advertisement

സർക്കാർ സ്‌കൂളിൽ കുട്ടികൾക്കു നൽകിയ ഉച്ചഭക്ഷണത്തിൽ പാമ്പിൻകുഞ്ഞ്

May 12, 2017
Google News 1 minute Read
snake found govt school mid day meal

സർക്കാർ സ്‌കൂളിലെ കുട്ടികൾക്ക് നൽകിയ ഭക്ഷണത്തിൽ പാമ്പിൻ കുഞ്ഞ്. ഹരിയാനയിലെ ഫരീദാബാദിലെ രാജ്കീയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.

ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി. എന്നാൽ ഇതിനകം കുറച്ച് കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച കുട്ടികൾക്ക് ശരീരിക ആസ്വാസ്ഥ്യങ്ങളും ഛർദ്ദിയും അനുഭവപ്പെട്ടു.

സ്‌കൂൾ പ്രിൻസിപ്പാളും ടീച്ചർമാരും ഭക്ഷണം രുചിച്ചുനോക്കുന്നതിനിടെയാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടികളോട് ഭക്ഷണം കഴിക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.

snake found govt school mid day meal

ഭക്ഷണത്തിൽ നിന്ന് അസ്വാഭാവിക ഗന്ധം വന്നത് കുട്ടികളിൽ ചിലർ ശ്രദ്ധിച്ചിരുന്നു. എന്നാൽ സ്ഥിരമായി പഴകിയ മണം വരാറുള്ളതിനാൽ ഇത്തവണ മണം കുട്ടികൾ കാര്യമാക്കിയില്ല.

സ്‌കൂളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ഇസ്‌കോൺ ഫുഡ് റിലീഫ് ഫൗണ്ടേഷനാണ്. സംഭവം അവരുടെ ശ്രദ്ധയിൽപ്പെടുത്തുകയും, ഫൗണ്ടേഷൻ ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്‌കൂളികളിൽ സംഭവത്തെ കുറിച്ച് വിവരം നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ നിലാവരത്തിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്.

snake found govt school mid day meal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here