മുത്തലാഖ് നീചമായ വിവാഹമോചന രീതി : സുപ്രീംകോടതി

supreme-court SC rejects HIV+ rape survivor abortion plea supreme court triple talaq wont stay aadhar notification says sc kolancherry church dispute y sc dismisses yacobite plea

മുത്തലാഖ്, ചടങ്ങുകല്യാണം (നിക്കാഹ് ഹലാല) എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജികളിൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മുമ്പാകെ രണ്ടാം ദിവസവും വാദം തുടരുന്നു. മുത്തലാഖ് നീചവും അനഭിലഷണീയവുമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

മറ്റു രാജ്യങ്ങൾ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയിൽ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു. മുസ് ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തിൽ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

 

supreme court triple talaq

NO COMMENTS

LEAVE A REPLY