ട്രയിനിന് മുന്നിലേക്ക് ഓടിയടുത്ത പെൺകുട്ടിയെ രക്ഷിച്ച് യുവാവ്; വീഡിയോ

റെയിൽവേ സ്റ്റേഷനിൽ ട്രയിൻ കാത്തുനിൽക്കുന്നതിനിടെ യാത്രക്കാർക്കിടയി ൽനിന്ന് ട്രയിനിന് മുന്നിലേക്ക് എടുത്ത് ചാടിയ പെൺകുട്ടിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലെ പുടിയാൻ സ്റ്റേഷനിലാണ് സംഭവം.

Subscribe to watch more

ട്രെയിൻ സ്‌റ്റേഷനിലേക്ക് എത്തികൊണ്ടിരിക്കെ പെൺകുട്ടി ഓടിച്ചെന്ന് ട്രാക്കിലേക്ക് ചാടാൻ ശ്രമിക്കുകയായിരുന്നു. സ്‌റ്റേഷനിലുണ്ടായിരുന്ന യുവാവ് നിമിഷങ്ങൾക്കകം പെൺകുട്ടിയുടെ കൈപിടിച്ച് വലിക്കുകയും ട്രാക്കിലേക്ക് വീഴാതെ പിടിച്ചു മാറ്റുകയും ചെയ്തു. പെൺകുട്ടിയെ പിടിച്ചു മാറ്റുന്നതിനിടെ ട്രാക്കിനടുത്തേക്ക് വീണ ഇരുവരെയും ഓടിയെത്തിയ മറ്റു രണ്ടുപേർ സഹായിക്കുനന്തും വീഡിയോയിൽ കാണാം. വീഴ്ചയിൽ യുവാവിന് പരിക്കേറ്റു. ഇയാൾ റെയിൽവേ ജീവനക്കാരനാണെന്നാണ് റിപ്പോർട്ട്‌.

NO COMMENTS

LEAVE A REPLY