കേളകത്ത് വീടിന് നേരെ ആക്രമണം

house attack

കേളകത്ത് വീടിന് നേരെ അജ്ഞാതരുടെ ആക്രമണം. വയലുങ്കൽ ജെയിംസിന്‍റെ വീടിന് നേരെയാണ്  ആക്രമണം ഉണ്ടായത്.വെള്ളിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ആക്രമണത്തില്‍ വീടി​​ന്റെ ചില്ലുകളും ജനലുകളും തകർന്നു. സംഭവം നടക്കുമ്പോൾ ജെയിംസി​​െൻറ ഭാര്യ മോളി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പള്ളി നിർമാണത്തിലെ കണക്കുകളിൽ ക്രമക്കേടുകളും അപാകതകളും ചൂണ്ടിക്കാട്ടി കൊട്ടിയൂർ-പാൽചുരം സ്വദേശിയായ വയലുങ്കൽ ജെയിംസ്​ മാനന്തവാടി രൂപതാ ബിഷപ്പിന് പരാതി നൽകിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച്ച കൊട്ടിയൂർ-പാൽചുരം പള്ളിയിൽവെച്ച് ജെയിംസ് ആക്രമിക്കപ്പെട്ടിരുന്നു.കണ്ണൂർ ജില്ലാ പൊലീസ്​ മേധാവിക്ക് ജെയിംസ് പരാതി നല്‍കി. കേളകം പോലീസ്​ അന്വേഷണം ആരംഭിച്ചു.

house attack, kelakam, kannur

 

NO COMMENTS

LEAVE A REPLY