ഇടമലക്കുടിയിൽ വൈദ്യുതി എത്തി

idamalakkudi

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി വൈദ്യുതി എത്തി. 13.5 കി.മീ 11 kv ഭൂഗർഭ കേബിളുകൾ സ്ഥാപിച്ച് ഇഡ്ഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കലാണ് പദ്ധതി.

ഇതിനായി വൈദ്യുതി ബോർഡ് പദ്ധതി തയ്യാറാക്കി നൽകുകയും പട്ടിക വർഗ്ഗ വകുപ്പ് 4.7 കോടി ഫണ്ട് അനുവദിക്കകയും ചെയ്തിരുന്നു. നിബിഡവനങ്ങൾക്കിടയിൽ 28 കുടികളിലായി രണ്ടായിരത്തോളം മുതുവന്മാരാണ് ഇടമലക്കുടിയിലുള്ളത്. ഒരു മരം പോലും മുറിക്കാതെയാണ് പദ്ധതി പൂർത്തിയാക്കിയത്. വൈദ്യുതി ലഭിക്കുക എന്ന ഇടമലക്കുടിക്കാരുടെ ഏറെ നാളത്തെ സ്വപ്‌നമാണ് ഇതോടെ സാധ്യമാകുന്നത്.

NO COMMENTS

LEAVE A REPLY