ഇന്നസന്റ് എം പി സത്യാഗ്രഹം തുടങ്ങി

innocent innocent mp new project to give electric three-wheeler to differently abled persons

ഇന്നസന്റ് എം പിയുടെ സത്യാഗ്രഹ സമരം തുടങ്ങി. പാലരുവി എക്‌സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ റെയിൽ വികസനപദ്ധതികൾ ഉടൻ പൂർത്തിയാക്കണ മെന്നാവശ്യപ്പെട്ടാണ് ഇന്നസെന്റ് എംപിയുടെ സത്യഗ്രഹം.

രാവിലെ 10 മുതൽ പകൽ രണ്ടുവരെ ചാലക്കുടി റെയിൽവേ സ്റ്റേഷനു മുന്നിലാണ് സമരം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ചാലക്കുടിമണ്ഡലത്തിലെ റെയിൽ വികസനത്തിനായി സമഗ്ര നിർദേശം തയ്യാറാക്കി കേന്ദ്രസർക്കാരിനും റെയിൽ മന്ത്രാലയത്തിനും നൽകിയിരുന്നുവെന്ന് എംപി പറഞ്ഞു.

NO COMMENTS

LEAVE A REPLY