വേനലവധി അഘോഷിക്കണോ; ഇതാ ജെറ്റ് എയർവേസിന്റെ കിടിലൻ പാക്കേജ്‌

jet airways

ജെറ്റ് എയർവേസിന്റെ വേനലവധിക്കാല പാക്കേജുകൾ പ്രഖ്യാപിച്ചു. എസ്‌കേപ്‌സ് ഹോളിഡേയ്‌സ് പാക്കേജിൽ അതിഥികൾക്കും കുടുംബങ്ങൾക്കും അവധിയാഘോ ഷിക്കാൻ 69 സ്ഥലങ്ങൾ ഉൾപ്പെടുത്തി. ഇന്ത്യയിൽ തന്നെ അവധിക്കാലം ചെലവിടുന്ന വർക്ക് 11,440 രൂപ മുതലും വിദേശയാത്രയ്ക്ക് 27,770 രൂപ മുതലും ഉള്ള പാക്കേജുക ളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

നാല് രാത്രിയും അഞ്ച് പകലുകളും നീളുന്ന ബാങ്കോക്ക് പട്ടായ ട്രിപ്പ്, നാല് ദിവസത്തെ ദുബായ് യാത്ര, ഏഴ് രാത്രിയും എട്ട് പകലും നീളുന്ന നേപ്പാൾ യാത്ര മൂന്ന് രാത്രിയും നാല് പകലും നീളുന്ന ആംസ്റ്റർഡാം, ലണ്ടൻ, പാരീസ് യാത്ര, സിംഗപ്പൂർ, ശ്രീലങ്ക എന്നിവയും പാക്കേജിൽ ഉൾപ്പെട്ടിട്ടുണ്ട്.

ജെറ്റ് എയർവേസിലെ എക്കണോമി ടിക്കറ്റ് (റിട്ടേൺ ഉൾപ്പെടെ), എയർപോർട്ട് ട്രാൻസ്ഫർ, ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടുന്ന നക്ഷത്ര ഹോട്ടലിലെ താമസം, സൈറ്റ് സീയിംഗ് സൗകര്യം എന്നിവയാണ് പാക്കേജ്.

NO COMMENTS

LEAVE A REPLY