നിർഭയ മോഡൽ കൂട്ടമാനഭംഗം; യുവതി കൊല്ലപ്പെട്ടു

nirbhaya model rape woman killed

ഡൽഹിയിലെ നിർഭയ കേസിന്​ സമാനമായി ഹരിയാനയിലെ റോത്തകിൽ  കൂട്ട മാനംഭഗത്തിന്​ ഇരയായി യുവതി കൊല്ലപ്പെട്ടു. മെയ്​ 9നാണ്​ സംഭവം നടന്നതെങ്കിലും യുവതിയുടെ മൃതദേഹം നഗരത്തിൽ നിന്ന്​ കണ്ടെടുക്കുന്നത്​ ദിവസങ്ങൾക്ക്​ ശേഷമാണ്​.

പൊലീസി​​െൻറ റിപ്പോർട്ടനുസരിച്ച്​ ജോലി കഴിഞ്ഞ്​ വീട്ടിലേക്ക്​ വരുന്ന വഴിയിൽ ഏഴ്​ പേർ ചേർന്ന്​ യുവതിയെ കൂട്ടമാനഭംഗത്തിന്​ ഇരയാക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധങ്ങളുപായോഗിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽപ്പിച്ചതായും പൊലീസ്​ റിപ്പോർട്ടിലുണ്ട്​. ഇത്​ മൂലം യുവതിയുടെ ആന്തരാവയവങ്ങളിൽ ഗുരുതരമായ ക്ഷതങ്ങൾ സംഭവിച്ചിരുന്നു. അതേ സമയം, അയൽക്കാർ തന്നെയാണ്​ ഇൗ ക്രൂരകൃത്യത്തിന്​ പിന്നിലെന്ന നിലപാടിലാണ്​ യുവതിയുടെ ബന്ധുക്കൾ.

nirbhaya model rape woman killed

NO COMMENTS

LEAVE A REPLY