അലവൻസ് പരിഷ്‌കരണം; ഏകാംഗ കമ്മീഷൻ ചുമതലയേറ്റു

kerala-niyamasabha

മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ, മുൻ നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കുന്നതിനായി റിട്ട: ഹൈക്കോടതി ജഡ്ജിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ജസ്റ്റിസ് ജെ.എം. ജെയിംസ് അധ്യക്ഷനായ ഏകാംഗ കമ്മീഷൻ ചുമതലയേറ്റു. കമ്മീഷന്റെ ഓഫീസ് നിയമസഭാ സെക്രട്ടറിയേറ്റിൽ പ്രവർത്തനമാരംഭിച്ചു.

മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ എന്നിവരുടെ അലവൻസുകൾ മറ്റ് ആനുകൂല്യങ്ങൾ, മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ഗവൺമെന്റ് ചീഫ് വിപ്പ്, നിയമസഭാംഗങ്ങൾ എന്നിവരുടെ ചികിത്സാ സൗകര്യങ്ങളും അപകട ഇൻഷുറൻസും, നിയമസഭാംഗങ്ങളുടെ യാത്രാബത്തയും അനുബന്ധ ബത്തകളും, മുൻ നിയമസഭാംഗങ്ങളുടെ പെൻഷനും യാത്രാ സൗജന്യങ്ങളും മറ്റ് ആനുകൂല്യങ്ങളും എന്നിവയാണ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ.

NO COMMENTS

LEAVE A REPLY